ആധുനിക രീതിയില്‍ സജ്ജീകരിച്ച അല്‍ഹിന്ദ് ചാരിറ്റബിള്‍ ഫൗണ്ടേഷന്റെ ആംബുലന്‍സ് ഉമ്മന്‍ചാണ്ടി ഫൗണ്ടേഷന് കൈമാറി.

21 Oct 2023
ഒക്ടോബര്‍ 21ന് രാവിലെ 9 മണിക്ക് പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി എം.എല്‍.എ. യുടെ അദ്ധ്യക്ഷതയില്‍ പാണക്കാട് നടന്ന ചടങ്ങില്‍ ബഹു. സയ്യിദ് സാദിഖലി ശിഹാബ് തങ്ങളില്‍ നിന്നും ശ്രീ. ചാണ്ടി ഉമ്മന്‍ എം.എല്‍.എ. താക്കോല്‍ ഏറ്റുവാങ്ങി. ചടങ്ങില്‍, സയ്യിദ് അബ്ബാസലി തങ്ങള്‍, മുനവ്വറലി ശിഹാബ് തങ്ങള്‍, ഉബൈദുള്ള എം.എല്‍.എ., ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ., ഡി.സി.സി. പ്രസിഡന്റ് വി.എസ് ജോയ്, എന്‍.സി.അബൂബക്കര്‍, കമാല്‍ വരദൂര്‍, നസീം പുളിക്കല്‍, ഷഫീക്ക് വി.പി., അബ്ദുള്‍ റഫീഖ് കെ.കെ., അല്‍ഹിന്ദ് ടൂര്‍സ് ആന്റ് ട്രാവല്‍സ് പ്രതിനിധികളായ എം.പി. മുബഷീര്‍, മുഷ്താഖ് അലി ഇ., ഹാഷിം മക്ക, അബ്ദുസമദ് പി. ആര്‍., വര്‍ഗീസ് സി.എസ്., ഷബീര്‍ കോട്ടക്കല്‍, നജീബ് നടുത്തൊടി, സുലൈമാന്‍ മാളിയേക്കല്‍, മുഹമ്മദ് ഷഫീഖ്, ലത്തീഫ് മഞ്ചേരി, സലീം തുടങ്ങിയവര്‍ സംബന്ധിച്ചു. കെ.പി.നൂറുദീന്‍ സ്വാഗതവും ഹസീബ് പൊന്നാനി നന്ദിയും പറഞ്ഞു.

Copyright 2024 © alhind.org All Rights Reserved.